മീനച്ചിൽ ടണൽ പദ്ധതിയുടെ പുനരുജ്ജീവനം പഠിക്കാൻ അഡ്വാൻസ്
Thursday, July 31, 2025 1:54 AM IST
തിരുവനന്തപുരം: മീനച്ചിൽ റിവർ വാലി ടണൽ പദ്ധതിയുടെ പുനരുജ്ജീവനത്തിനു പഠനം നടത്തുന്നതിന് അഡ്വാൻസ് തുക അനുവദിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി.
ഇതിന് കേന്ദ്രസർക്കാർ സ്ഥാപനമായ വാപ്കോസ് ലിമിറ്റഡിന്റെ കണ്‍സൾട്ടൻസി സേവനത്തിന് 2.13 കോടി രൂപയുടെ 25 ശതമാനമായ 53.39 ലക്ഷം രൂപ മൊബിലൈസേഷൻ അഡ്വാൻസ് അനുവദിക്കുന്നതിനാണ് അനുമതി നൽകിയത്.