112ലേക്ക് അനാവശ്യ കോളുകൾ; കർശന നടപടി
Thursday, July 31, 2025 1:54 AM IST
തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളിൽ പോലീസ് സഹായത്തിനായി വിളിക്കുന്ന 112 എന്ന നമ്പരിലേക്ക് സഭ്യമല്ലാത്തതും അനാവശ്യവുമായ നിരവധി കോളുകൾ. സേവനം ദുരുപയോഗം ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ പോലീസ് ഒരുങ്ങുന്നു.
ഫോണ്‍ സന്ദേശങ്ങൾ സ്വീകരിച്ച് ചുരുങ്ങിയ സമയത്തിനകം ആവശ്യക്കാർക്ക് സേവനം ഉറപ്പുവരുത്താനാണ് പോലീസ് ആസ്ഥാനത്ത് 112 എന്ന എമർജൻസി റെസ്പോണ്‍സ് സപ്പോർട്ട് സംവിധാനം ഏർപ്പെടുത്തിയത്.
സേവനം ദുരുപയോഗം ചെയ്യുതിലൂടെ അടിയന്തര സഹായം ആവശ്യപ്പെട്ട് വിളിക്കുന്ന വ്യക്തികൾക്ക് ലഭിക്കേണ്ട സഹായം വൈകാനോ നഷ്ടപ്പെടാനോ കാരണമാകാമെന്നും പോലീസ് പത്രക്കുറിപ്പിൽ അറിയിച്ചു.