കെസിബിസി എസ്സി-എസ്ടി കമ്മീഷന്
Wednesday, July 30, 2025 1:42 AM IST
കോട്ടയം: ഛത്തീസ്ഗഡില്‍ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്ത സംഭവത്തില്‍ കെസിബിസി എസ്സി എസ്ടി കമ്മീഷന് പ്രതിഷേധിച്ചു.
ക്രൈസ്തവര്‍ മതപ്രചചാരണം നടത്തുന്നു എന്ന് ആരോപിച്ചുകൊണ്ട് നിരപരാധികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച സംഭവം മതേതര ഭാരത സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നു യോഗം ആരോപിച്ചു.
കമ്മീഷന് ചെയര്മാന് ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കമ്മീഷന് സെക്രട്ടറി ഫാ. ജോസുകുട്ടി ഇടത്തിനകം, ജോയിന്റ് സെക്രട്ടറി ജയിംസ് ഇലവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.