അന്വേഷണം എൻഐഎയെ ഏൽപ്പിച്ചത് ദുരുദ്ദേശ്യത്തോടെ: പി.സി. തോമസ്
Thursday, July 31, 2025 1:54 AM IST
കൊച്ചി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കെതിരേയുള്ള കേസ് എൻഐഎയെ ഏൽപ്പിക്കുന്നത് ദുരുദ്ദേശത്തോടെയാണെന്നും സെഷൻസ് കോടതിയിൽ ജാമ്യം നൽകാതിരിക്കുക എന്നുള്ളതായിരുന്നു പ്രധാനലക്ഷ്യമെന്നും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്.
രാജ്യദ്രോഹക്കുറ്റം പോലെയുള്ളവ മാത്രമേ എൻഐഎ അന്വേഷിക്കേണ്ടതായുള്ളൂ. അതിനാൽ കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും ഇടപെടണമെന്നും കള്ളക്കേസാണ് എടുത്തിരിക്കുന്നതെന്നതിനാൽ കന്യാസ്ത്രീകളെ സംരക്ഷിക്കുകയും അവരെ ദ്രോഹിച്ചവർക്കെതിരേ നിയമനടപടി സ്വീകരിക്കുകയും ചെയ്യണമെന്നും തോമസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച് ഇ-മെയിൽ സന്ദേശം അയച്ചു.