എ​​​സ്.​​​ആ​​​ർ. സു​​​ധീ​​​ർ കു​​​മാ​​​ർ

കൊ​​​ല്ലം: ഡി​​​ജി​​​റ്റ​​​ൽ സു​​​ര​​​ക്ഷാ​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ രാ​​​ജ്യ​​​ത്താ​​​ക​​​മാ​​​നം വ​​​ഞ്ച​​​നാ​​​പ​​​ര​​​മാ​​​യ മൊ​​​ബൈ​​​ൽ കോ​​​ളു​​​ക​​​ളി​​​ൽ (സ്പൂ​​​ഫ്ഡ്) 97 ശ​​​ത​​​മാ​​​നം കു​​​റ​​​വ്. നേ​​​ര​​​ത്തേ രാ​​​ജ്യ​​​ത്ത് പ്ര​​​തി​​​ദി​​​നം 1.35 കോ​​​ടി ക​​​ബ​​​ളി​​​പ്പി​​​ക്ക​​​ൽ കോ​​​ളു​​​ക​​​ൾ ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഇ​​​ത്ത​​​രം കോ​​​ളു​​​ക​​​ൾ ഇ​​​പ്പോ​​​ൾ പ്ര​​​തി​​​ദി​​​നം മൂ​​​ന്നു ല​​​ക്ഷ​​​മാ​​​യി കു​​​റ​​​ഞ്ഞ​​​താ​​​യാ​​​ണ് കേ​​​ന്ദ്ര വാ​​​ർ​​​ത്താ വി​​​ത​​​ര​​​ണ മ​​​ന്ത്രാ​​​യ​​​ല​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ ക​​​ണ​​​ക്കു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ഡി​​​ജി​​​റ്റ​​​ൽ സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സ​​​ഞ്ചാ​​​ർ സാ​​​ഥി പോ​​​ർ​​​ട്ട​​​ൽ ഏ​​​റെ പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മാ​​​യി എ​​​ന്നാ​​​ണ് ഇ​​​തു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം 15.5 കോ​​​ടി ആ​​​ൾ​​​ക്കാ​​​ർ പോ​​​ർ​​​ട്ട​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​താ​​​യാ​​​ണ് ക​​​ണ​​​ക്ക്.

വ്യ​​​ക്തി​​​ഗ​​​ത പ​​​രി​​​ധി ക​​​വി​​​ഞ്ഞ​​​തി​​​ന് ആ​​​കെ 1.75 കോ​​​ടി ഫോ​​​ൺ ന​​​മ്പ​​​രു​​​ക​​​ളും റ​​​ദ്ദാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ആ​​​ൻ​​​ഡ് ഫേ​​​ഷ്യ​​​ൽ റെ​​​ക്ക​​​ഗ്നി​​​ഷ​​​ൻ ഫോ​​​ർ ടെ​​​ലി​​​കോം സിം ​​​സ​​​ബ്സ്ക്രൈ​​​ബ​​​ർ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ (എ​​​എ​​​സ് റ്റി ​​​ആ​​​ർ) സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച് 82 ല​​​ക്ഷം മൊ​​​ബൈ​​​ൽ ക​​​ണ​​​ക്‌​​​ഷ​​​നു​​​ക​​​ളും വിഛേ​​​ദി​​​ച്ചു.


വ​​​ഞ്ച​​​നാ​​​പ​​​ര​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ട​​​താ​​​യി സം​​​ശ​​​യി​​​ക്കു​​​ന്ന 5.1 ല​​​ക്ഷം മൊ​​​ബൈ​​​ൽ ഹാ​​​ൻ​​​ഡ് സെ​​​റ്റു​​​ക​​​ളും അ​​​ധി​​​കൃ​​​ത​​​ർ ഇ​​​തി​​​ന​​​കം ബ്ലോ​​​ക്ക് ചെ​​​യ്തു. മാ​​​ത്ര​​​മ​​​ല്ല 24.46 ല​​​ക്ഷം വാ​​​ട്സ് ആ​​​പ്പ് അ​​​ക്കൗ​​​ണ്ടു​​​ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ന​​ര​​​ഹി​​​ത​​​മാ​​​ക്കി.

കൂ​​​ടാ​​​തെ വ​​​ഞ്ച​​​നാ​​​പ​​​ര​​​മാ​​​യ സ​​​ന്ദേ​​​ശം അ​​​യ​​യ്​​​ക്ക​​​ൽ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബ​​​ൾ​​​ക്ക് എ​​​സ്എം​​​എ​​​സ് അ​​​യയ്​​​ക്കു​​​ന്ന 20,000 സം​​​ഘ​​​ങ്ങ​​​ളെ ക​​​രി​​​മ്പ​​​ട്ടി​​​ക​​​യി​​​ലും പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

സെ​​​ൻ​​​ട്ര​​​ൽ എ​​​ക്യു​​​പ്മെ​​​ന്‍റ് ഐ​​​ഡ​​​ന്‍റി​​​റ്റി ര​​​ജി​​​സ്റ്റ​​​ർ (സി​​​ഇ​​​ഐ​​​ആ​​​ർ) സൗ​​​ക​​​ര്യം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി 35 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ന​​​ഷ്ട​​​പ്പെ​​​ട്ട​​​തോ മോ​​​ഷ്ടി​​​ക്ക​​​പ്പെ​​​ട്ട​​​തോ ആ​​​യ മൊ​​​ബൈ​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഇ​​​തി​​​ൽ 21.35 ല​​​ക്ഷം ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി. 5.07 ല​​​ക്ഷം ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വീ​​​ണ്ടെ​​​ടു​​​ത്ത് ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് തി​​​രി​​​കെ ന​​​ൽ​​​കി. ഇ​​​തെ​​​ല്ലാം സ​​​ഞ്ചാ​​​ർ സാ​​​ഥി പോ​​​ർ​​​ട്ട​​​ലി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളാ​​​ണ​​​ന്നാ​​​ണു മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.