മൗലിക അവകാശങ്ങൾക്കുനേരേയുള്ള കടന്നുകയറ്റം: ചെറുപുഷ്പ മിഷൻലീഗ്
Thursday, July 31, 2025 1:54 AM IST
കൊച്ചി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ അന്യായമായി അറസ്റ്റ് ചെയ്യുകയും തടവിൽ പാർപ്പിക്കുകയും ചെയ്ത സംഭവത്തെ ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന സമിതി അപലപിച്ചു.
മതന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ് ഛത്തീസ്ഗഡ് സർക്കാരും റെയിൽവേ ഉദ്യോഗസ്ഥരുമടങ്ങുന്ന അധികാരവർഗം നടത്തുന്നതെന്ന് സംസ്ഥാന സമിതി കുറ്റപ്പെടുത്തി.
സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, വൈസ് ഡയറക്ടർ ഫാ. ജിതിൻ വേലിക്കകത്ത്, പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ, ജനറൽ സെക്രട്ടറി ജയ്സൺ പുളിച്ചുമാക്കൽ, ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ, വൈസ് പ്രസിഡന്റ് സിന്റ ഈഴത്തിവിളയിൽ, ജോയിന്റ് സെക്രട്ടറി ലിഷ ഓലിക്കൽ, വൈസ് ഡയറക്ടർ സിസ്റ്റർ ജൂലിയ ഡിഐഎച്ച്, അന്തർദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാൻ, അന്തർദേശീയ സെക്രട്ടറി ബിനോയി പള്ളിപ്പറമ്പിൽ, ദേശീയ പ്രസിഡന്റ് സുജി പുല്ലുകാട്ട്, ദേശീയ സെക്രട്ടറി ലൂക്ക് അലക്സ്, റീജണൽ ഓർഗനൈസർമാരായ, ബാബു ചെട്ടിപ്പറമ്പിൽ, ജസ്റ്റിൻ വയലിൽ, ശരത്ത് ബാവക്കാട്ട്, അജയ് ചാലിൽ എന്നിവർ പങ്കെടുത്തു.