ജഡ്ജിമാർക്ക് വിമര്‍ശനം: ആര്. രാജേഷ് ഹാജരാകണം
Thursday, July 31, 2025 1:54 AM IST
കൊച്ചി: സമൂഹമാധ്യമത്തിലൂടെ ജഡ്ജിമാരെ വിമര്‍ശിച്ചതിനു സ്വമേധയാ സ്വീകരിച്ച കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി കേരള സര്‍വകലാശാല സിന്‍ഡിക്കറ്റംഗവും മുന്‍ എംഎല്‍എയുമായ ആര്. രാജേഷിനോട് ഓഗസ്റ്റ് ആറിന് ഹൈക്കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം. ഇന്നലെ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അഭിഭാഷകന് കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്നാണ് ആറുവരെ സമയം അനുവദിച്ചത്.
സര്‍വകലാശാലയിലെ ഭാരതാംബ വിവാദത്തെത്തുടര്‍ന്ന് ‘ഹൈക്കോടതിയില്‍ ഇരിക്കുന്നത് നീതിദേവതയാണ്, കാവിക്കൊടിയേന്തിയ സ്ത്രീയല്ല’ എന്ന തലക്കെട്ടില്‍ രാജേഷിട്ട പോസ്റ്റിന്റെ പേരിലായിരുന്നു സിംഗിള്‍ ബെഞ്ച് കോടതിയലക്ഷ്യ നടപടിക്ക് ഉത്തരവിട്ടത്.
സിംഗിള്‍ ബെഞ്ച് നടപടിക്കെതിരേ രാജേഷ് അപ്പീല്‍ നല്‍കിയെങ്കിലും ഈ ഘട്ടത്തില്‍ നിലനില്‍ക്കില്ലെന്നു വ്യക്തമാക്കി ഡിവിഷന് ബെഞ്ച് അപ്പീല്‍ അനുവദിച്ചിരുന്നില്ല.