കുടുംബശ്രീ ഫണ്ട് തിരിമറി കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി
Thursday, July 31, 2025 1:54 AM IST
കൊച്ചി: ഇടുക്കിയിലെ ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റിക്ക് അനുവദിച്ച കുടുംബശ്രീ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
2.16 കോടി രൂപയുടെ തിരിമറിക്കേസിൽ അന്വേഷണം തുടരണമെന്നും ജസ്റ്റീസ് എ. ബദറുദ്ദീൻ ഉത്തരവിട്ടു. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ മിഷന് സ്റ്റേറ്റ് പ്രോഗ്രാം മാനേജരായിരുന്ന ജി.ശ്രീരാജ് നൽകിയ ഹര്‍ജിയാണു തള്ളിയത്.