ഇന്ത്യ ഭരിക്കുന്നത് നരേന്ദ്ര ‘ഭീതി’: മന്ത്രി മുഹമ്മദ് റിയാസ്
Wednesday, July 30, 2025 1:42 AM IST
കണ്ണൂർ: കന്യാസ്ത്രീമാരെ ജയിലിൽ അടച്ച സംഭവത്തിൽ സംസ്ഥാനമാകെ പ്രതിഷേധം ഉയരണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കണ്ണൂർ ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കന്യാസ്ത്രീമാരെ ജയിലിൽ അടച്ചതിനെ ഛ ത്തീസ്ഗഡ് മുഖ്യമന്ത്രി ന്യായീകരിക്കുകയാണു ചെയ്യുന്നത്. ആ പ്രതികരണം ഞെട്ടിക്കുന്നതാണ്. ഇന്ത്യ ഭരിക്കുന്നത് നരേന്ദ്ര ‘ഭീതി’ യാണ്. രാജ്യത്ത് ഭീതിയുണ്ടാക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം.- അദ്ദേഹം പറഞ്ഞു.