ക്ഷേമനിധി അംഗങ്ങൾക്ക് 5,500 രൂപ ഉത്സവബത്ത പ്രഖ്യാപിച്ചു
Thursday, July 31, 2025 1:54 AM IST
തിരുവനന്തപുരം: കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി അംഗങ്ങൾക്ക് 2025 ഓണക്കാലത്ത് ഉത്സവബത്ത വർധിപ്പിക്കുവാൻ രജിസ്ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽച്ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു.
2024 ൽ 5000 രൂപയായിരുന്ന ഉത്സവബത്തയാണ് 5500 രൂപയായി വർധിപ്പിച്ചത്. ഭവന വായ്പ പരിധി രണ്ടര ലക്ഷം രൂപ എന്നത് അഞ്ചു ലക്ഷം രൂപയായി വർധിപ്പിക്കുവാനും ചികിത്സാ ധനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള രോഗങ്ങളുടെ പട്ടികയിൽ പുതുതായി രോഗങ്ങളെക്കൂടി ഉൾപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.