കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് പ്രതിഷേധിച്ചു
Wednesday, July 30, 2025 1:42 AM IST
കൊച്ചി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതി യോഗം പ്രതിഷേധിച്ചു.
സംഭവം മനഃസാക്ഷിക്കു നിരക്കാത്തതും ഇന്ത്യന്‍ മതേതരത്വത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്നതുമാണെന്ന് യോഗം കുറ്റപ്പെടുത്തി.
കന്യാസ്ത്രീമാരെ ഉടന്‍ വിട്ടയയ്ക്കണമെന്നും അനീതി കാണിച്ച ഉദ്യോഗസ്ഥര്ക്കെതിരേ ഉചിതമായ നടപടികള്‍ സ്വകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടോം മാത്യു യോഗത്തില്‍ അധ്യക്ഷത വഹിച്ചു.