നെല്ല് സംഭരണത്തിന് 33.89 കോടികൂടി അനുവദിച്ചു
Wednesday, July 30, 2025 1:42 AM IST
തിരുവനന്തപുരം: കർഷകരിൽനിന്നു സംഭരിച്ച നെല്ലിന്റെ സബ്സിഡിയായി 33.89 കോടി രൂപകൂടി അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
നെല്ലുസംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷനാണു തുക അനുവദിച്ചത്. ഈ വർഷം നേരത്തേ രണ്ടു ഘട്ടങ്ങളിലായി 285 കോടി അനുവദിച്ചിരുന്നു. ഈ സാന്പത്തികവർഷം ബജറ്റിൽ 606 കോടി രൂപയാണു വകയിരുത്തിയത്. ഇതിൽ 318.89 കോടി രൂപ ഇതിനകം ലഭ്യമാക്കി.