കേരള കോണ്‍ഗ്രസ്-എം പ്രതിഷേധിച്ചു
Thursday, July 31, 2025 1:54 AM IST
തിരുവനന്തപുരം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അകാരണമായി ജയിലിൽ അടച്ചതിനെതിരേ കേരള കോണ്‍ഗ്രസ്-എം പ്രതിഷേധം സംഘടിപ്പിച്ചു. ഏജീസ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സഹായദാസ് അധ്യക്ഷനായിരുന്നു. പ്രമോദ് നാരായണ്‍ എംഎൽഎ, ആനന്ദകുമാർ, സി.ആർ. സുനു, മോഹനൻ നായർ, ജോസ് പ്രകാശ്, ഗോപൻ പോത്തൻകോട്, ഈഞ്ചപ്പുരി രാജേന്ദ്രൻ, മനോജ് പട്ടം, സാഗർ, പീറ്റർ കുലാസ്, നേമം വിജയകുമാർ, എ.എം. സാലി തുടങ്ങിയവർ പ്രസംഗിച്ചു.