ജൂലൈയിലെ റേഷൻ വിതരണം ഇന്നുകൂടി മാത്രം
Thursday, July 31, 2025 1:54 AM IST
തിരുവനന്തപുരം: ജൂലൈയിലെ റേഷൻ വിതരണം 31ന് പൂർത്തിയാകും. ഓഗസ്റ്റ് ഒന്നിന് റേഷൻ കടകൾക്ക് അവധിയായിരിക്കും. രണ്ട് മുതൽ ഓഗസ്റ്റിലെ റേഷൻ വിതരണം ആരംഭിക്കും.
ജൂലൈയിലെ റേഷൻ വിഹിതം കൈപ്പറ്റുന്നതിനുള്ള അവസാന തീയതി ദീർഘിപ്പിക്കുന്നതല്ല. റേഷൻ വാങ്ങാത്തവർ ഇന്നുതന്നെ റേഷൻ വാങ്ങണം.