മിഥുന്റെ മാതാപിതാക്കൾക്ക് 10 ലക്ഷം രൂപ ധനസഹായം
Thursday, July 31, 2025 1:54 AM IST
തിരുവനന്തപുരം: സ്കൂൾ കെട്ടിടത്തിനു മുകളിൽ താഴ്ന്നുകിടന്ന വൈദ്യുതിലൈനിൽനിന്നു ഷോക്കേറ്റ് മരിച്ച കൊല്ലം തേവലക്കര ബോയ്സ് സ്കൂൾ വിദ്യാർഥി മിഥുന്റെ മാതാപിതാക്കൾക്ക് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിക്കുക.