നെല്ലിന്റെ വില ഓണത്തിനു മുമ്പ് നല്‍കും
Friday, August 1, 2025 1:49 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില ഓണത്തിന് മുമ്പ് സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ജി.ആര്. അനില്‍.
ഇക്കാര്യം ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഓണത്തിന് മുമ്പ് മുഴുവന്‍ കര്‍ഷകരുടെയും തുക നല്‍കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രണ്ട് സീസണുകളിലായി 270143 കര്‍ഷകരില്‍ നിന്നായി 581000 മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചത്. 1645 കോടി രൂപയുടെ നെല്ലാണ് ആകെ സംഭരിച്ചത്. ഇനി 350 കോടി രൂപ കര്‍ഷകര്‍ക്ക് ബാക്കി നല്‍കാനുണ്ട്. മേയ് 10 വരെയുള്ള തുക അനുവദിച്ചു. മേയ്ക്കു ശേഷമുള്ള തുകയാണ് ഇനി നല്‍കാനുള്ളത്.