കുസാറ്റ് പ്രഫസർ എംജി സർവകലാശാല ഫാക്കൽറ്റി ഡീൻ
Friday, August 1, 2025 1:48 AM IST
കളമശേരി: കൊച്ചി ശാസ്ത്ര- സാങ്കേതിക സർവകലാശാല (കുസാറ്റ്) യിലെ ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സിന്റെ മുൻ ഡയറക്ടർ ഡോ. പ്രമോദ് ഗോപിനാഥ് മഹാത്മാഗാന്ധി സർവകലാശാലയിൽ എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയുടെ ഫാക്കൽറ്റി ഡീനായി നിയമിതനായി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണു നിയമനം നടത്തിയത്.