ഡോ. ഹാരിസിനു കാരണം കാണിക്കൽ നോട്ടീസ്
Friday, August 1, 2025 1:48 AM IST
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്ന വിവാദ വെളിപ്പെടുത്തലിന്റെ പേരിൽ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസിനു കാരണം കാണിക്കൽ നോട്ടീസ്.
ഹാരിസിന്റെ നടപടി സർവീസ് ചട്ടലംഘനമാണെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നുമാണു നോട്ടീസിൽ പറയുന്നത്. ഡിഎംഇയാണു നോട്ടീസ് നൽകിയത്. അന്വേഷണം നടത്തിയ വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്.