‘അമ്മ’യിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട്
Friday, August 1, 2025 1:48 AM IST
കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ തെരഞ്ഞെടുപ്പിനുമുമ്പ് അനധികൃത അംഗത്വം. അല്‍ത്താഫ് മനാഫ്, അമിത് ചക്കാലക്കല്‍, വിവിയ ശാന്ത്, നീത പിള്ള എന്നിവര്‍ക്കാണ് അംഗത്വം നല്‍കിയത്.
പുതിയ അംഗത്വം നല്കാന് അഡ്ഹോക് കമ്മിറ്റിക്ക് അധികാരമില്ലെന്നിരിക്കെ ഇതു മറികടന്നാണ് നാലു താരങ്ങള്‍ക്ക് അംഗത്വം നല്‍കിയിരിക്കുന്നത്. അതേസമയം ഓണററി അംഗമായ കമൽഹാസന് വോട്ടില്ല.