ച​​​ക്ക​​​ര​​​ക്ക​​​ൽ: ഗ​​​ൾ​​​ഫി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​യാ​​​ളു​​​ടെ കൈ​​​വ​​​ശം പ​​​രി​​​ച​​​ക്കാ​​​ർ​​​ക്ക് കൊ​​​ടു​​​ക്കാ​​​നെ​​​ന്ന വ്യാ​​​ജേ​​​ന അ​​​ച്ചാ​​​റി​​​ന്‍റെ മ​​​റ​​​വി​​​ൽ എം​​​ഡി​​​എംഎ​​​യും ഹാ​​​ഷി​​​ഷ് ഓ‍​യി​​​ലും ക​​​ട​​​ത്താ​​​ൻ ശ്ര​​​മം. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മൂ​​​ന്നു പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ.

ച​​​ക്ക​​​ര​​​ക്ക​​​ൽ കു​​​ളം​​​ബാ​​​സാ​​​റി​​​ലെ പി. ​​​ജി​​​സി​​​ൻ, ച​​​ക്ക​​​ര​​​ക്ക​​​ൽ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ പി. ​​​അ​​​ർ​​​ഷാ​​​ദ്, കെ.​​​കെ. ശ്രീ​​​ലാ​​​ൽ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. അ​​​ച്ചാ​​​ർ കു​​​പ്പി​​​യി​​​ൽ പ്ലാ​​​സ്റ്റി​​​ക് ക​​​വ​​​റു​​​ക​​​ളി​​​ലാ​​​ക്കി 26 ഗ്രാം ​​​എം​​​ഡി​​​എം​​​എ​​​യും ചെ​​​റി​​​യ കു​​​പ്പി​​​യി​​​ലാ​​​ക്കി 3.4 ഗ്രാം ​​​ഹാ​​​ഷി​​​ഷ് ഓ​​​യി​​​ലും ക​​​ട​​​ത്താ​​​നാ​​​യി​​​രു​​​ന്നു ശ്ര​​​മം.

ഇ​​​ന്ന് ഗ​​​ൾ​​​ഫി​​​ലേ​​​ക്കു പോ​​​കാ​​​നി​​​രി​​​ക്കു​​​ന്ന ക​​​ണ​​​യ​​​ന്നൂ​​​രി​​​ലെ മി​​​ദ്‌​​​ലാ​​​ജി​​​ന്‍റെ വീ​​​ട്ടി​​​ലാ​​​ണു ജി​​​സി​​​ൻ എ​​​ന്ന​​​യാ​​​ൾ പ​​​രി​​​ച​​​യ​​​ക്കാ​​​ര​​നു കൈ​​​മാ​​​റു​​​ന്ന​​​തി​​​നാ​​​യി അ​​​ച്ചാ​​​റും ബേ​​​ക്ക​​​റി സാ​​​ധ​​​ന​​​ങ്ങ​​​ളും എ​​​ത്തി​​​ച്ചു ന​​​ൽ​​​കി​​​യ​​​ത്. അ​​​വി​​​ടെ​​​യു​​​ള്ള വ​​​ഹീം എ​​​ന്ന​​​യാ​​​ൾ​​​ക്കു ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പ​​​റ​​​ഞ്ഞ​​​ത്.


അ​​​ച്ചാ​​​ർ കു​​​പ്പി​​​ക്കു മു​​​ക​​​ളി​​​ൽ ലേ​​​ബ​​​ൽ ഇ​​​ല്ലാ​​​യി​​​രു​​​ന്നു. കൂ​​​ടാ​​​തെ ഗ​​​ൾ​​​ഫി​​​ൽ​​നി​​​ന്ന് അ​​​ച്ചാ​​​ർ എ​​​ടു​​​ക്കാ​​​ൻ മ​​​റ​​​ക്ക​​​രു​​​തെ​​​ന്ന് ആവർത്തിച്ച് ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ മി​​​ദ്‌​​​ലാ​​​ജി​​​നു സം​​​ശ​​​യം തോ​​​ന്നി. തു​​​ട​​​ർ​​​ന്ന് കു​​​പ്പി​​​യി​​​ലെ അ​​​ച്ചാ​​​ർ മ​​​റ്റൊ​​​രു പാ​​​ത്ര​​​ത്തി​​​ലാ​​​ക്കി പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ര​​​ണ്ടു പ്ലാ​​​സ്റ്റി​​​ക് ക​​​വ​​​റു​​​ക​​​ളി​​​ലും ചെ​​​റി​​​യ കു​​​പ്പി​​​യി​​​ലു​​​മാ​​​യി മ​​​യ​​​ക്കു​​മ​​​രു​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ വീ​​​ട്ടു​​​കാ​​​ർ പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.