യുഡിഎഫ് ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ്
Saturday, August 2, 2025 1:50 AM IST
തിരുവനന്തപുരം: യുഡിഎഫ് ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് ഇന്നു തിരുവനന്തപുരത്തു നടക്കും. ഹെൽത്ത് കമ്മീഷന്റെ നേതൃത്വത്തിലുള്ള ആരോഗ്യ കോണ്‍ക്ലേവ് 22നു നടക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവിൽ വിദ്യാഭ്യാസ വിചക്ഷണരും അക്കാദമിക് രംഗത്തെ പ്രമുഖരും മുൻ വൈസ് ചാൻസലർമാരും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.