വസ്ത്ര വില്പനശാലകളിൽ റെയ്ഡ്
Saturday, August 2, 2025 1:50 AM IST
കൊച്ചി: വന്‍കിട വസ്ത്ര വില്പന ശാലകള്‍ ബില്ലുകളില്‍ തിരിമറി നടത്തി കോടികളുടെ നികുതി വെട്ടിപ്പു നടത്തിയതായി ആദായനികുതി വകുപ്പ് കണ്ടെത്തി.
കോഴിക്കോട്, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിലെ വിവിധ വസ്ത്ര വില്പനശാലകളില് നടത്തിയ പരിശോധനയിലാണ് 700 കോടിയോളം രൂപയുടെ വെട്ടിപ്പു കണ്ടെത്തിയത്.
കംപ്യൂട്ടര്‍ സോഫ്റ്റ്വെര്‍ ഉപയോഗിച്ചു നടത്തിയ തട്ടിപ്പിന്റെ തെളിവുകള്‍ ആദായനികുതി വകുപ്പിന് ലഭിച്ചു. 2019 മുതല്‍ 2025 വരെയുള്ള കണക്കുകളാണ് പരിശോധിച്ചത്.