ന്യൂനപക്ഷ കമ്മീഷൻ നിയമനം: കെഎൽസിഎ കത്ത് നൽകി
Saturday, August 2, 2025 1:50 AM IST
കൊച്ചി: ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമനങ്ങൾ ഉടൻ നടത്തണമെന്നാവശ്യപ്പെട്ടു കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രധാനമന്ത്രിക്കും ന്യൂനപക്ഷക്ഷേമ മന്ത്രി കിരൺ റിജിജുവിനും കത്ത് നൽകി.
ഭരണഘടനാപരമായി ചെയ്യേണ്ട കാര്യങ്ങൾക്കുള്ള സംവിധാനങ്ങൾപ്പോലും പ്രവർത്തനരഹിതമാണെന്നത് ആശങ്ക ഉയർത്തുന്നതാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
കെഎൽസിഎ ആധ്യാത്മിക ഉപദേഷ്ടാവ് മോൺ. ജോസ് നവസ്, സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ ചേർന്നാണു കത്ത് നൽകിയത്.