ചിട്ടി തട്ടിപ്പ് ; കോട്ടയം സ്വദേശിനി അറസ്റ്റില്‍
Saturday, August 2, 2025 1:49 AM IST
കാഞ്ഞങ്ങാട്: നൂറിലേറെ വഞ്ചനക്കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയുകയായിരുന്ന യുവതിയെ അമ്പലത്തറ ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്‍ അറസ്റ്റ് ചെയ്തു. കോട്ടയം അയ്മനം അമ്പാടിക്കവലയിലെ വൃന്ദ രാജേഷ് (48) ആണ് ഒളിവില്‍ കഴിയവെ പയ്യന്നൂരില്‍ അറസ്റ്റിലായത്.
ചിട്ടി നടത്തി നിരവധിയാളുകളില്നിന്നു പണം വാങ്ങി വഞ്ചിക്കുകയായിരുന്നു. അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ മാത്രം 49 കേസുകളില്‍ പ്രതിയാണ് വൃന്ദ. ജില്ലയിലെ മറ്റു സ്റ്റേഷനുകളിലും ഇവര്‍ക്കെതിരെ കേസുകളുണ്ട്. സിഗ് ടെക് എന്ന പേരില്‍ ചിട്ടി കമ്പനി നടത്തിയാണ് തട്ടിപ്പ് നടത്തിയത്. കേസിന്റെ വിചാരണവേളയില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു.