ഗവർണർ സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നു: മന്ത്രി രാജീവ്
Saturday, August 2, 2025 1:50 AM IST
തിരുവനന്തപുരം: സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർ നിയമനം സ്വന്തമായി നടത്തിയ ഗവർണർ സുപ്രീംകോടതി വിധിയെ വെല്ലുവിളിക്കുകയാണെന്നു നിയമ മന്ത്രി പി. രാജീവ്. സർവകലാശാലകളിൽ ചാൻസലർക്ക് പുതിയ ആളേയോ നിലവിലുള്ള ആളേയോ വൈസ് ചാൻസലറായി വയ്ക്കാം.
അത് സർവകലാശാലാ ചട്ടം അനുസരിച്ചാവണം. എന്നാൽ താത്കാലിക വിസി നിയമനത്തിലൂടെ ഗവർണർ സുപ്രീം കോടതി വിധിയെ പരസ്യമായി വെല്ലുവിളിച്ചിരിക്കുയാണ്. പരമോന്നത കോടതിവിധിയുടെ അന്തസത്തയെ വെല്ലുവിളിക്കുന്ന നിലപാടാണ് ഗവർണർ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.