കന്യാസ്ത്രീമാരുടെ അറസ്റ്റ്: എൽഡിഎഫ് പ്രതിഷേധം
Saturday, August 2, 2025 1:50 AM IST
തിരുവനന്തപുരം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാർക്കു നേർക്കുള്ള കടന്നാക്രമണത്തിൽ പ്രതിഷേധിച്ച് നിയോജകമണ്ഡലം തലത്തിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധസംഗമം നടത്തും.
മൂന്നിനും നാലിനുമായി 140 നിയോജക മണ്ഡലങ്ങളിലും പ്രതിഷേധ സംഗമം നടത്തുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. ഇടതുപക്ഷ സ്വാധീനമുള്ളതിനാലാണ് കേരളത്തിൽ സംഘപരിവാറിന്റെ രാഷ്ട്രീയലക്ഷ്യം സാധിക്കാത്തത്.
കേരളത്തിൽ കോണ്ഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്പോഴും ഛത്തീസ് ഗഡിൽ ഒരു പ്രതിഷേധവും രേഖപ്പെടുത്തിയിട്ടില്ല. ഫാസിസ്റ്റ് ശക്തികളുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ ജനാധിപത്യ ശക്തികൾ മുന്നോട്ടു വരണമെന്നും ഗോവിന്ദൻ പറഞ്ഞു.