ഓണത്തിന് ഇക്കുറിയും സ്പെഷൽ ഓട്ടം
Saturday, August 2, 2025 1:50 AM IST
കോഴിക്കോട്: ഓണക്കാലത്തെ തിരക്കു കണക്കിലെടുത്ത് കെഎസ്ആര്‍ടിസി സ്പെഷല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണു ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള അധിക സര്‍വീസുകള്‍ ആരംഭിക്കുന്നത്. നിലവിലുള്ള സര്‍വീസുകള്‍ക്കു പുറമേയാണ് ഇവ. ദിവസേന 22 സര്‍വീസുകള്‍ ഓരോ ദിശയിലേക്കും ഉണ്ടാകും. ഇതിനുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
ബംഗളൂരുവില്‍നിന്നു കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, അടൂര്‍, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, ചേര്‍ത്തല, ഹരിപ്പാട്, കോട്ടയം, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ചെന്നൈയില്‍നിന്ന് എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുമാണു പ്രത്യേക സര്‍വീസുകള്‍.
ബംഗളൂരുവില്‍നിന്ന് കുട്ട, മാനന്തവാടി വഴിയാണു കോഴിക്കോട്ടേക്കും മലപ്പുറത്തേക്കുമുള്ള സര്‍വീസുകള്‍.
ബംഗളൂരുവില്‍നിന്ന് തൃശുര്, എറണാകുളം, അടൂര്‍, കൊല്ലം, കൊട്ടാരക്കര, ചേര്‍ത്തല, ഹരിപ്പാട്, കോട്ടയം, സര്‍വീസുകള്‍ സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴിയായിരിക്കും നടത്തുക.
ബംഗളൂരുവില്‍നിന്നു കണ്ണൂരിലേക്കുള്ള സര്‍വീസുകള്‍ ഇരിട്ടി, മട്ടന്നൂര്‍ വഴിയും, പയ്യന്നൂരിലേക്കും, കാഞ്ഞങ്ങാട്ടേക്കുമുള്ളത് ചെറുപുഴ വഴിയും തിരുവനന്തപുരത്തേക്കുള്ളത് നാഗര്‍കോവില്‍ വഴിയുമാണു സര്‍വീസ് നടത്തുക.
ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കള്ള സ്പെഷല്‍ സര്‍വീസ് നാഗര്‍കോവില്‍ വഴിയും എറണാകുളത്തേക്കുള്ളതു സേലം കോയമ്പത്തൂര്‍ വഴിയുമായിരിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
തിരിച്ചും ഈ റൂട്ടിലായിരിക്കും സര്‍വീസ് ഉണ്ടാകുക. സൂപ്പര്‍ ഫാസ്റ്റ് ബസുകളും സൂപ്പര്‍ ഡീലക്സ് ബസുകളുമാണു സര്‍വീസ് നടത്തുക. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കും. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്പിലും ബുക്ക് ചെയ്യാം.