ആരോപണങ്ങൾ അടിസ്ഥാനരഹിതം: ഡോ. ഹാരീസ്
Saturday, August 2, 2025 1:50 AM IST
തിരുവനന്തപുരം: മെഡിക്കൽ കോളജ് യൂറോളജി വിഭാഗത്തിൽ വേണ്ടത്ര ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയ സംഭവം പുറം ലോകത്തെ അറിയിച്ച ഡോ. ഹാരിസിനെ ലക്ഷ്യമാക്കി ചില നീക്കങ്ങൾ.
തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വകുപ്പിൽ നിന്നും ഉപകരണൾ കാണാതായതായി വിദഗ്ധ സമിതി റിപ്പോർട്ട് നല്കിയതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, അത്തരത്തിൽ യൂറോളജി വകുപ്പിൽ നിന്നും ഉപകരണങ്ങൾ കാണാതായിട്ടില്ലെന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ അങ്ങനെ ഉണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉപകരണങ്ങൾ എല്ലാ വർഷവും ഓഡിറ്റ് ചെയ്യുന്നതാണെന്നും ഒന്നും കാണാതായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 14 ലക്ഷം രൂപ വിലവരുന്നതാണ് ഓസിലോസ്കോപ്പ്. ആ ഉപകരണത്തിന്റെ എല്ലാ ഭാഗങ്ങളും ഉണ്ട്. ഉപകരണങ്ങൾ കേടാക്കിയിട്ടില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു.
മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി ഡോ. ഹാരിസ് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് വിദഗ്ധ സമിതിയെ നിയമിച്ചതും റിപ്പോർട്ട് സമർപ്പിച്ചതും.