കുക്കു പരമേശ്വരനു മത്സരിക്കാൻ യോഗ്യതയില്ല: പൊന്നമ്മ ബാബു
Sunday, August 3, 2025 2:23 AM IST
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കുക്കു പരമേശ്വരന് യോഗ്യതയില്ലെന്നു നടി പൊന്നമ്മ ബാബു.
ഹേമ കമ്മിറ്റി വരുന്നതിനുമുമ്പ് ‘അമ്മ’യിലെ വനിതാ അംഗങ്ങള്‍ ഒരുമിച്ചുകൂടി സിനിമാമേഖലയില്‍നിന്നു തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. ആ യോഗം വീഡിയോയില്‍ പകര്‍ത്തിയതിന്റെ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരനാണു കൈവശം വച്ചതെന്നും പൊന്നമ്മ ബാബു ആരോപിച്ചു.
ഈ മെമ്മറി കാര്‍ഡ് ഇപ്പോള്‍ കൈവശമില്ലെന്നാണ് ഇവര്‍ പറയുന്നതെന്നും അതു പിന്നീട് ദുരുപയോഗം ചെയ്യുമോയെന്ന് ആശങ്കയുണ്ടെന്നും പൊന്നമ്മ ബാബു പറഞ്ഞു.
അന്നു നടന്ന യോഗത്തിന് കുക്കു പരമേശ്വരനാണ് മുന്‍കൈയെടുത്തത്. യോഗത്തിന്റെ വീഡിയോ അടങ്ങിയ മെമ്മറി കാര്‍ഡ് ഇടവേള ബാബുവും കുക്കു പരമേശ്വരനും ചേര്‍ന്നാണു സൂക്ഷിച്ചിരിക്കുന്നത്.
കുക്കു പരമേശ്വരന് ജനറല്‍ സെക്രട്ടറിയായി വന്നാല്‍ ഇതുവച്ച് അംഗങ്ങളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും പൊന്നമ്മ പറഞ്ഞു.