‘മിക്ക’വാര്‍ഷികം ഒന്‍പതിന്
Sunday, August 3, 2025 2:23 AM IST
കൊച്ചി: മൈഗ്രന്റ് ഇന്ത്യന്‍ കാത്തലിക് അസോസിയേഷന് (മിക്ക) പത്താം വാര്‍ഷികം ‘’ഗര്‍ഷോം 2025’ ഒന്‍പതിന് കലൂരില്‍ നടക്കുമെന്ന് ഭാരവാഹികളായ ഫാ. ജോയി മേനാച്ചേരി, ഫാ. സജി തോമസ്, കേരള ഘടകം ചെയര്മാന് ജോര്‍ജ് തോമസ് എന്നിവര്‍ അറിയിച്ചു.
അംഗങ്ങളുടെ മക്കള്‍ക്കു സ്കോളര്‍ഷിപ്പ്, തണല്‍ കുടുംബസഹായ പദ്ധതി തുടങ്ങിയവയുടെ ഉദ്ഘാടനം ബിഷപ് മാര്‍ തോമസ് തുരുത്തിമറ്റം നിര്‍വഹിക്കും. ചടങ്ങില്‍ വിശിഷ്ടവ്യക്തികളെ ആദരിക്കും.
പ്രവാസികളായി കഴിയുന്നവരും പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടില്‍ സ്ഥിരതാമസമാക്കിയവരുമായ കത്തോലിക്കാ വിശ്വാസികളുടെ സംഘടനയാണു മിക്ക.