കേസ് റദ്ദാക്കണം: ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ ബാവാ
Sunday, August 3, 2025 2:26 AM IST
കോട്ടയം: ഒമ്പതു ദിവസത്തെ അന്യായ തടങ്കലിനു ശേഷം കന്യാസ്ത്രീമാർക്ക് ജാമ്യം ലഭിച്ചത് ആശ്വാസകരമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ.
കന്യാസ്ത്രീകളെ തടഞ്ഞുവയ്ക്കുകയും പരസ്യവിചാരണ നടത്തി ആക്രമിക്കുകയും ചെയ്ത തീവ്രമതവാദികള്ക്കെതിരേ കേസെടുക്കാന്‍ ഛ ത്തീസ്ഗഡ് സര്‍ക്കാര്‍ തയാറാകണം.
അല്ലാത്തപക്ഷം മതസ്വാതന്ത്ര്യത്തെയും പൗരസ്വാതന്ത്ര്യത്തെയും വിചാരണ ചെയ്യാന്‍ അവര്‍ വീണ്ടും രംഗത്തിറങ്ങും. ജാമ്യം എന്നത് കേസിലെ സ്വാഭാവിക നടപടി മാത്രമാണ്. കള്ളക്കേസ് റദ്ദാക്കുകയാണു വേണ്ടത്. അപ്പോള്‍ മാത്രമേ കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കൂ.