കോ​ട്ട​യം: അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ഫെ​ഡ​റേ​ഷ​നാ​യ ഫൊ​ക്കാ​ന​യു​ടെ ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ന്‍സ് ഇ​ന്‍ നോ​ര്‍ത്ത് അ​മേ​രി​ക്ക കേ​ര​ള ക​ണ്‍വ​ന്‍ഷ​നോ​ട​നു​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പി​ച്ച ക​ര്‍മ​ശ്രേ​ഷ്ഠ പു​ര​സ്‌്കാ​ര​ത്തി​ന് കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ബി​നു​കു​ന്ന​ത്ത് അ​ര്‍ഹ​നാ​യി.

ഫൊ​ക്കാ​ന​യു​ടെ ഭാ​ര​തശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​നും സാ​ഹി​ത്യ പു​ര​സ്‌​്കാ​രം കെ.​വി. മോ​ഹ​ന്‍കു​മാ​റി​നും സ​മ്മാ​നി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം കു​മ​ര​കം ഗോ​കു​ലം ഗ്രാന്‍ഡ്‌ റി​സോ​ട്ടി​ല്‍ ആ​രം​ഭി​ച്ച ഫൊ​ക്കാ​ന കേ​ര​ള ക​ണ്‍വ​ന്‍ഷ​നി​ല്‍ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ക​ര്‍മശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ബി​നു​കു​ന്ന​ത്തി​ന് സ​മ്മാ​നി​ച്ചു.


മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍, ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ജി​മോ​ന്‍ ആ​ന്‍റ​ണി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ര്‍ ഉ​ണ്ണി​ത്താ​ന്‍, കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ല്‍ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​സ്‌​മോ​ന്‍ മ​ഠ​ത്തി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.