വി.ഡി. സതീശന്റെ ജനസമ്പർക്ക യാത്രയ്ക്ക് സെപ്റ്റംബർ പത്തിന് കാസർഗോട്ട് തുടക്കം
Sunday, August 3, 2025 2:23 AM IST
കാസർഗോഡ്: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടത്തുന്ന ജനസമ്പർക്ക യാത്രയ്ക്ക് സെപ്റ്റംബർ 10ന് കാസർഗോട്ട് തുടക്കമാകും.
യാത്രയ്ക്കു മുന്നോടിയായി രാവിലെ ഒൻപത് മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ കാസർഗോഡ് നഗരസഭാ കോൺഫറൻസ് ഹാളിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുമായും സ്ഥാപനങ്ങളുമായും സംവദിക്കും.
വൈകുന്നേരം നാലിന് തൃക്കരിപ്പൂരിൽ പൊതുസമ്മേളനം നടക്കുമെന്നും യുഡിഎഫ് ജില്ലാ നേതൃയോഗം അറിയിച്ചു.