മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസുകളിൽ എഐ റിസപ്ഷനിസ്റ്റ്
Sunday, August 3, 2025 2:23 AM IST
തിരുവനന്തപുരം: സംസ്ഥാന തൊഴിൽവകുപ്പിനു കീഴിലുള്ള കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസുകളില്‍ എത്തുന്നവരെ ഇനി സ്വാഗതം ചെയ്യുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസപ്ഷനിസ്റ്റുകൾ.
മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിലാണ് ആദ്യമായി എഐ റിസപ്ഷനിസ്റ്റ് കിയോസ്ക് - ‘കെല്ലി’ സ്ഥാപിച്ചത്. മറ്റു ജില്ലാ ഓഫീസുകളിലും കെല്ലി സേവനം വ്യാപിപ്പിക്കും.