ഫൊക്കാന കൺവൻഷനിൽ മാധ്യമ സെമിനാർ
Sunday, August 3, 2025 2:23 AM IST
കുമരകം: ഫൊക്കാന കേരള കൺവൻഷന്റെ ഭാഗമായി മാധ്യമ സെമിനാർ നടന്നു. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി അധ്യക്ഷത വഹിച്ചു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, മാധ്യമ പ്രവർത്തകരായ അനിൽ അടൂർ, പി.പി. ജയിംസ്, റോണി മാത്യു, ശരത് ചന്ദ്രൻ, ബൈജു കൊട്ടാരക്കര, ജയ്സൺ ജോസഫ് എന്നിവർ പ്രസംഗിച്ചു. ക്രിസ്റ്റീന ചെറിയാൻ മോഡറേറ്ററായിരുന്നു.