കന്യാസ്ത്രീകളെ ജയിലിലാക്കിയതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരേ നടപടി വേണം: സണ്ണി ജോസഫ്
Sunday, August 3, 2025 2:24 AM IST
കണ്ണൂർ: ഛത്തീസ്ഗഡിൽ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത് ഒന്പത് ദിവസം ജയിൽവാസം അനുഷ്ഠിച്ച കന്യാസ്ത്രീമാർക്ക് എൻഐഎ കോടതിയിൽനിന്ന് ജാമ്യം അനുവദിച്ചതിൽ സംതൃപ്തിയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് നിയമം കൈയിലെടുത്ത് കെട്ടിച്ചമച്ച കേസിൽ കന്യാസ്ത്രീകളെ ജയിലിലാക്കിയതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരേ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.