കേസ് റദ്ദാക്കണം: കെ.സി. വേണുഗോപാല്‍
Sunday, August 3, 2025 2:24 AM IST
ആലപ്പുഴ: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തിയെന്ന കുറ്റം വ്യാജമായി ചുമത്തി ഒന്‍പതു ദിവസം ജയിലില്‍ കഴിയേണ്ടിവന്ന കന്യാസ്ത്രീമാർക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
ബിജെപി ഭരണകൂടം വലിയ ക്രൂരതതയാണ് കന്യാസ്ത്രീമാരോടും ക്രൈസ്തവസമൂഹത്തോടും കാട്ടിയത്. സത്യവിരുദ്ധമായ കേസ് റദ്ദാക്കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തയാറാകണമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.