പാസ്റ്ററുടെ കാലു വെട്ടുമെന്ന ഭീഷണി: പോലീസ് കേസെടുത്തു
Monday, August 4, 2025 4:39 AM IST
സുൽത്താൻ ബത്തേരി: കാലു വെട്ടുമെന്നു പാസ്റ്ററെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തു.
കഴിഞ്ഞ ഏപ്രിലിൽ ടൗണിൽ വാഹനം തടഞ്ഞ് ഒരു സംഘം ആളുകൾ പാസ്റ്ററെ ഭീഷണിപ്പെടുത്തുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്തതിന്റെ ദൃശ്യം കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഭീഷണി, തടഞ്ഞുവയ്ക്കൽ, കലാപശ്രമം എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തത്.
എഫ്ഐആറിൽ പ്രതികളെക്കുറിച്ച് പരാമർശമില്ല. വെക്കേഷൻ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാൻ ചെറുകാട് ആദിവാസി ഉന്നതിയിൽ പോയ പാസ്റ്ററെയാണ് ആളുകൾ ഭീഷണിപ്പെടുത്തിയത്. പരാതി ഇല്ലാതിരുന്നതിനാൽ സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നില്ല.