തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ, പ​​​​രി​​​​സ്ഥി​​​​തി പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​നും ചി​​​​ന്ത​​​​ക​​​​നു​​​​മാ​​​​യ വി.​​​​ബി. അ​​​​ജ​​​​യ​​​​കു​​​​മാ​​​​ര്‍ (48) അ​​​​ന്ത​​​​രി​​​​ച്ചു. ദ​​​​ളി​​​​ത്, ആ​​​​ദി​​​​വാ​​​​സി, പാ​​​​ര്‍​ശ്വ​​​​വ​​​​ത്കൃ​​​​ത സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ ഉ​​​​ന്ന​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന റൈ​​​​റ്റ്സ് എ​​​​ന്ന എ​​​​ന്‍​ജി​​​​ഒ​​​​യു​​​​ടെ സ്ഥാ​​​​പ​​​​ക​​​​നാ​​​​ണ്.

ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ര്‍​ച്ചെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജൂ​​​​ബി​​​​ലി മി​​​​ഷ​​​​ന്‍ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം. തു​​​​ട​​​​ര്‍​ന്ന് മൃ​​​​ത​​​​ദേ​​​​ഹം സ്വ​​​​ദേ​​​​ശ​​​​മാ​​​​യ കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​രി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യി. കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​രി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ലെ പൊ​​​​തു​​​​ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​നു ശേ​​​​ഷം വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ര്‍ ച​​​​പ്പാ​​​​റ ശ്മ​​​​ശാ​​​​ന​​​​ത്തി​​​​ല്‍ സം​​​​സ്ക​​​​രി​​​​ച്ചു.

അ​​​​ല​​​​യ​​​​ന്‍​സ് ഫോ​​​​ര്‍ ക്ലൈ​​​​മ​​​​റ്റ് ഫ്ര​​​​ണ്ട്‌​​​​ലൈ​​​​ന്‍ ക​​​​മ്യൂ​​​​ണി​​​​റ്റീ​​​​സ് എ​​​​ന്ന എ​​​​ന്‍​ജി​​​​ഒ​​​​യു​​​​ടെ ഗ്ലോ​​​​ബ​​​​ല്‍ ക​​​​ണ്‍​വീ​​​​ന​​​​ര്‍ ആ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ന​​​​ര്‍​മ​​​​ദ ബ​​​​ച്ചാ​​​​വോ ആ​​​​ന്തോ​​​​ള​​​​ന്‍, പീ​​​​പ്പി​​​​ള്‍​സ് വാ​​​​ച്ച് തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​നം തു​​​​ട​​​​ങ്ങി​​​​യ അ​​​​ജ​​​​യ​​​​കു​​​​മാ​​​​ര്‍ നി​​​​ര​​​​വ​​​​ധി യു​​​​എ​​​​ന്‍ സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ പാ​​​​ര്‍​ശ്വ​​​​വ​​​​ത്കൃ​​​​ത സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ള്‍​ക്കാ​​​​യി പ്ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ള്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.


കാ​​​​ലാ​​​​വ​​​​സ്ഥ വ്യ​​​​തി​​​​യാ​​​​നം ച​​​​ര്‍​ച്ച ചെ​​​​യ്ത ര​​​​ണ്ടു സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ളി​​​​ലും പ​​​​ങ്കെ​​​​ടു​​​​ത്തു. 2018 ലെ ​​​​പ്ര​​​​ള​​​​യ​​​​കാ​​​​ല​​​​ത്ത് ദ​​​​ളി​​​​ത്, തീ​​​​ര​​​​ദേ​​​​ശ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ ഉ​​​​ന്ന​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി നി​​​​ര​​​​വ​​​​ധി പ​​​​ഠ​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തു​​​​ക​​​​യും പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ല്‍​കു​​​​ക​​​​യും ചെ​​​​യ്തു.