വിസി നിയമനം: ഗവര്‍ണറുമായി ചര്‍ച്ച തുടരുമെന്ന് മന്ത്രി പി. രാജീവ്
Monday, August 4, 2025 4:39 AM IST
കൊച്ചി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താത്കാലിക വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി നടപ്പാക്കുന്നതുവരെ ഗവര്‍ണറുമായുള്ള ചര്‍ച്ച തുടരുമെന്ന് മന്ത്രി പി. രാജീവ്.
ഗവര്‍ണറുമായുള്ള ചര്‍ച്ചകള്‍ പോസിറ്റീവാണ്. സര്‍വകലാശാലകൾ നല്ലനിലയില്‍ കൊണ്ടുപോകാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.