റെയിൽപാളത്തിൽ അറ്റകുറ്റപ്പണി; മെമു സർവീസ് മൂന്നു ദിവസം മുടങ്ങും
Monday, August 4, 2025 4:32 AM IST
ആലുവ: പാലത്തിലെ റെയിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാലക്കാട്-എറണാകുളം മെമു (66609), എറണാകുളം-പാലക്കാട് മെമു (66610) ട്രെയിനുകൾ 6, 9, 10 തീയതികളിൽ മുടങ്ങും. ഏതാനും ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റമുണ്ടാകും.
ഒന്‍പതിന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് മംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് 45 മിനിറ്റ് വൈകി വൈകുന്നേരം 4.50ന് പുറപ്പെടും. ഏഴ്, എട്ട് തീയതികളില്‍ ഗോരഖ്പുരില്‍നിന്നു പുറപ്പെടുന്ന ഗോരഖ്പുര്‍ - തിരുവനന്തപുരം നോര്‍ത്ത് രപ്തിസാഗര്‍ എക്സ്പ്രസ് യാത്രാമധ്യേ 100 മിനിറ്റ് വരെ വൈകാം.
ആറ്, ഒമ്പത്, 10 തീയതികളില്‍ കണ്ണൂരില്‍നിന്നു പുറപ്പെടുന്ന കണ്ണൂര്‍- ആലപ്പുഴ എക്സ്പ്രസ് 90 മിനിറ്റും ഇന്നു നാലിന് ഇന്‍ഡോറില്‍നിന്നു പുറപ്പെടുന്ന ഇന്‍ഡോര്‍ ജംഗ്ഷൻ- തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 90 മിനിറ്റും ഒമ്പതിന് മംഗളൂരു സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ വന്ദേഭാരത് എക്സ്പ്രസ് 55 മിനിറ്റും എട്ടിന് സെക്കന്ദരാബാദ് ജംഗ്ഷനിൽനിന്നു പുറപ്പെടുന്ന സെക്കന്ദരാബാദ് ജംഗ്ഷന്- തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്സ്പ്രസ് യാത്രാമധ്യേ 60 മിനിറ്റും ഏഴിന് പോര്‍ബന്ദറില്‍നിന്നു പുറപ്പെടുന്ന പോര്‍ബന്ദര്‍- തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് യാത്രാമധ്യേ 45 മിനിറ്റും എട്ടിന് പാലക്കാട് ജംഗ്ഷനിൽനിന്നു പുറപ്പെടുന്ന പാലക്കാട്- എറണാകുളം ജംഗ്ഷൻ മെമു 45 മിനിറ്റും വൈകും.