കണ്ണൂരിന്റെ ജനകീയ ഡോക്്ടർ എ.കെ. രൈരു ഗോപാൽ അന്തരിച്ചു
Monday, August 4, 2025 4:32 AM IST
കണ്ണൂർ: കണ്ണൂരിന്റെ ജനകീയ ഡോക്്ടർ താണ മാണിക്കക്കാവിനു സമീപത്തെ ലക്ഷ്മിയിൽ ഡോ. എ.കെ. രൈരു ഗോപാൽ (80) അന്തരിച്ചു. സംസ്കാരം പയ്യാന്പലത്ത് നടത്തി. രോഗികളിൽനിന്ന് രണ്ടു രൂപ മാത്രം വാങ്ങിയായിരുന്നു അരനൂറ്റാണ്ടോളം ഡോക്ടർ സേവനം ചെയ്തിരുന്നത്. പാവപ്പെട്ട രോഗികളുടെ ആശ്രയമായിരുന്ന അദ്ദേഹത്തെ വിശേക്ഷിപ്പിച്ചരുന്നത് രണ്ടു രൂപ ഡോക്ടർ എന്നായിരുന്നു.
വാർധക്യസഹജമായ രോഗത്തത്തുടര്ന്നായിരുന്നു അന്ത്യം. കണ്ണൂരിൽ 35 വർഷം രോഗികളെ ചികിത്സിച്ച അദ്ദേഹം 2014ൽ രോഗികളെ നോക്കാൻ ആരോഗ്യം അനുവദിക്കില്ലെന്നു ചൂണ്ടിക്കാട്ടി തന്റെ സേവനം നിർത്തുന്നതായി തീരുമാനിച്ചിരുന്നു.
പരേതരായ ഡോ. എ.ജി. നന്പ്യാർ-എ.കെ. ലക്ഷ്മിക്കുട്ടിയമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: ഡോ.പി.ഒ. ശകുന്തള. മക്കൾ: ഡോ. ബാലഗോപാൽ (വീ കെയർ ക്ലിനിക്ക്, കണ്ണൂർ), വിദ്യ (ഐടി എൻജിനിയർ). മരുമക്കൾ: ഡോ. തുഷാര ബാലഗോപാൽ (ആയുർവേദാശുപത്രി കൂത്തുപറന്പ്), ഭാരത് മോഹൻ (ഐടി എൻജിനിയർ ചെന്നൈ).
സഹോദരങ്ങൾ: ഡോ. വേണുഗോപാൽ (വെസ്റ്റ് കോസ്റ്റ് ഹോസ്പിറ്റൽ, കണ്ണൂർ), ഡോ. രാജഗോപാൽ, പരതേനായ ഡോ. കൃഷ്ണഗോപാൽ.