കൂട്ട പിരിച്ചുവിടല്‍: ഐടി ജീവനക്കാര്‍ക്കു പിന്തുണയുമായി പ്രഫഷണല്‍സ് കോണ്‍ഗ്രസ്
Monday, August 4, 2025 4:32 AM IST
കൊച്ചി: ഐടി മേഖലയില്‍ വര്‍ധിച്ചുവരുന്ന കൂട്ട പിരിച്ചുവിടലുകളില്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ക്കു പിന്തുണ നല്കാന് ദേശീയ കാമ്പയിനുമായി ഓള് ഇന്ത്യ പ്രഫഷണല്‍സ് കോണ്‍ഗ്രസ്.
ബഹുരാഷ്ട്ര ഐടി കമ്പനിയായ ടിസിഎസ് 12000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ തയാറെടുക്കുന്ന സാഹചര്യത്തിലാണു കാമ്പയിന്. ജോലി നഷ്ടപ്പെടുന്നവര്‍ക്കായി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുക, മാന്യമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുക, മാനസിക സമ്മര്‍ദങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട മാനസിക ഉപദേശങ്ങൾക്ക് അവസരമൊരുക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണു കാമ്പയിൻ ലക്ഷ്യമിടുന്നത്.