ഡോ. എം.ഐ. സഹദുള്ളയ്ക്ക് ഫൊക്കാനയുടെ മെഡിക്കല്‍ ഇന്സ്റ്റിറ്റ്യൂഷന് അവാര്‍ഡ്
Tuesday, August 5, 2025 2:36 AM IST
തിരുവനന്തപുരം: ഫെഡറേഷന് ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) മെഡിക്കല്‍ ഇന്സ്റ്റിറ്റ്യൂഷന് അവാര്‍ഡ് കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ. സഹദുള്ളയ്ക്ക്.
ഇന്ത്യക്കകത്തും പുറത്തുമായുള്ള ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനകളാണ് ഡോ. എം.ഐ. സഹദുള്ളയെ ഈ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
നോര്‍ത്ത് അമേരിക്കയിലെ നൂറിലധികം മലയാളി സംഘടനകള്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ ആഗോള മലയാളി സംഘടനയാണ് ഫോക്കാന. കുമരകത്ത് നടന്ന ഫോക്കാന ഗ്ലോബല്‍ കണ്‍വന്‍ഷനില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പുരസ്കാരം സമ്മാനിച്ചു.