അടൂരിൽ നിന്നും അത് ഉണ്ടാകരുതായിരുന്നു: രമേശ് ചെന്നിത്തല
Tuesday, August 5, 2025 2:36 AM IST
തിരുവനന്തപുരം: പട്ടികജാതിക്കാർക്കെതിരെയും സ്ത്രീകൾക്കെതിരെയും അത്തരമൊരു പരാമർശം അടൂർ ഗോപാലകൃഷ്ണനെ പോലെയുള്ള ഒരാളിൽ നിന്നും ഉണ്ടാവാൻ പാടില്ലാത്തതായിരുന്നുവെന്നു കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
പിന്നാക്കക്കാരെയും സ്ത്രീകളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്കും സമസ്ത തൊഴിൽ മേഖലയിലേക്കും, കൈപിടിച്ചുയർത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം.
ഇത്തരം പരാമർശങ്ങൾ പാർശ്വവത്കരിക്കപ്പെട്ടവരുടെ പുരോഗതിയെ ദുർബലപ്പെടുത്താനേ ഉതകൂ. ഇക്കാര്യം തിരിച്ചറിഞ്ഞ് അദ്ദേഹം പരാമർശം പിൻവലിക്കുമെന്നാണ് താൻ കരുതുന്നതെന്നു ചെന്നിത്തല പറഞ്ഞു.