കന്യാസ്ത്രീമാർക്കെതിരേ ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കണം: കെപിസിസി മൈനോറിറ്റി വിഭാഗം
Tuesday, August 5, 2025 2:36 AM IST
കൊച്ചി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീമാർക്കെതിരേ ചുമത്തിയിരിക്കുന്ന കള്ളക്കേസ് പിന്‍വലിക്കണമെന്നു കെപിസിസി മൈനോറിറ്റി വിഭാഗം. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ജാമ്യം കോടതി നടപടികളുടെ ഭാഗമാണ്.
എഫ്ഐആര്‍ റദ്ദാക്കിയില്ലെങ്കില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ കന്യാസ്ത്രീമാർക്കു വര്‍ഷങ്ങളോളം കോടതി കയറിയിറങ്ങേണ്ടിവരുമെന്നും സംസ്ഥാന പ്രസിഡന്റ് ടി.എം. സക്കീര്‍ ഹുസൈന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഭരണഘടനയെ തകര്‍ക്കാനുള്ള സംഘപരിപാര്‍ അജൻഡകളെ ചെറുത്തു തോല്‍പ്പിക്കാന്‍ പ്രക്ഷോഭപരിപാടികളടക്കം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.