പാവങ്ങളോട് കരുതൽ ഉണ്ടാകണം: കർദിനാൾ മാർ ക്ലീമിസ്
Tuesday, August 5, 2025 2:36 AM IST
തിരുവനന്തപുരം: വിശ്വാസം ഏതായാലും സമൂഹത്തിൽ പാവങ്ങൾക്കു വേണ്ടിയുള്ള കരുതലാണ് ഉണ്ടാകേണ്ടതെന്നു മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ.
പാവങ്ങളോടുള്ള സമീപനം സമൂഹത്തിൽ വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ ഏതു മേഖലയിലായാലും അശരണരെ സഹായിക്കുകയെന്നതു മുഖ്യമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. റവ. ഡോ: ആന്നിയിൽ നൈനാൻ തരകൻ രചിച്ച ’അപ്പോസൽ തോമസ് ആന്റ് തോമസ് ക്രിസ്ത്യൻസ് ഓഫ് ഇന്ത്യ: ദെയർ കൾച്ചർ ആൻഡ് ആന്ത്രോപ്പോളജി ഫ്രം ആൻ ഇന്ത്യൻ പേഴ്സ്പെക്ടീവ് ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു കർദിനാൾ. മന്ത്രി റോഷി അഗസ്റ്റിൻ പുസ്തകം ഏറ്റുവാങ്ങി.
ചങ്ങനാശേരി അതിരൂപത വികാരി ജനറാളും ലൂർദ് ഫെറോന പള്ളി വികാരിയുമായ ഫാ. ജോണ് തെക്കേക്കര, പ്രഫ. കെ.വി.ജോസഫ് , മാർ ഈവാനിയോസ് കോളജ് പ്രിൻസിപ്പൽ ഡോ. മീര ജോർജ് എന്നിവർ പ്രസംഗിച്ചു.
സർവോദയ സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. കാരിക്കൽ ചാക്കോ വിൻസെന്റ് സ്വാഗതവും മിനു വർഗീസ് നന്ദിയും പറഞ്ഞു. ബംഗളൂരുവിലെ മോബിൻസ് ഇന്റർനാഷണൽ പബ്ലിഷേഴ്സാണു പുസ്തകത്തിന്റെ പ്രസാധകർ.