ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികൻ മരിച്ചു
Tuesday, August 5, 2025 2:36 AM IST
ചങ്ങനാശേരി: ബൈപ്പാസില്‍ മോര്‍ക്കുളങ്ങരയ്ക്ക് സമീപം ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വടക്കേക്കര പുതുപ്പറമ്പില്‍ ബേബിച്ചന്-കുഞ്ഞുമോള്‍ ദമ്പതികളുടെ മകന് നിജോ ദേവസ്യായാണ് (ജാക്കി-36) മരിച്ചത്.
ബൈപാസില്‍ പാലാത്ര ഭാഗത്ത് നിന്നും റെയില്‍വേ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന നിജോ ഓടിച്ച സ്കൂട്ടറും റെയില്‍വേ ഭാഗത്ത് നിന്നും വന്ന ടൂറിസ്റ്റ് ബസും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് നിജോ ബസിനടിയിലേക്കും തെറിച്ച് വീഴുകയും ബസിന്റെ ചക്രങ്ങള്‍ തലയിലൂടെ കയറി തല്‍ക്ഷണം മരിക്കുകയുമായിരുന്നു.
ചങ്ങനാശേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്നു മൂന്നിന് വടക്കേക്കര സെന്റ്മേരീസ് പള്ളിയില്‍.
ഭാര്യ: കണ്ണൂര്‍ സ്വദേശി ദില്‍നാ. മകള്‍: ഇതള്‍.