കാണാതായ വയോധികന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി
Tuesday, August 5, 2025 2:36 AM IST
ഞീഴൂര്‍: നാല് ദിവസം മുമ്പ് താമസകേന്ദ്രത്തില്നിന്ന് കാണാതായ വയോധികന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. കുറവിലങ്ങാട് കോഴ കട്ടിക്കാലായില് കെ.കെ. ഷാജിയുടെ (63) മൃതദേഹമാണ് ഞീഴൂര്‍ പെട്രോള്‍ പമ്പിന് സമീപം തോട്ടില്‍ ഇന്നലെ രാവിലെ 6.30 ഓടെ കണ്ടെത്തിയത്.
ഇയാള്‍ ഞീഴൂര്‍ ഒരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള അഭയകേന്ദ്രത്തില്‍ ഒരു വര്‍ഷമായി താമസിച്ചു വരികയായിരുന്നു.
കാലങ്ങളായി വീട്ടുകാരുമായി അകന്നുകഴിയുകയായിരുന്നു മരിച്ച ഷാജി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തശേഷം വൈക്കം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കാണാനില്ലെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് കടുത്തുരുത്തി പോലീസ് പറഞ്ഞു.
വെള്ളത്തില്‍ വീണുള്ള മുങ്ങിമരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തലെന്നും മരണത്തില്‍ അസ്വാഭാവികതയില്ലെന്നും പോലീസ് അറിയിച്ചു.