അടൂരിന്റെ പ്രസംഗത്തിൽ ദുരുദ്ദേശ്യമില്ല: മന്ത്രി
Tuesday, August 5, 2025 2:36 AM IST
കണ്ണൂർ: കഴിഞ്ഞ ദിവസം സിനിമ കോൺക്ലേവിൽ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന ദുരുദ്ദേശപരമായി കാണേണ്ടതില്ലെന്നു മന്ത്രി വി.എൻ. വാസവൻ.
സ്ത്രീകളുടെയും എസ്സി, എസ്ടി വിഭാഗത്തിന്റെയും ഉന്നമനം ലക്ഷ്യമിട്ടാണ് സർക്കാർ പദ്ധതി ആവിഷ്കരിച്ചത്. അതു തുടരും.
ദേശീയതലത്തിൽ പുരസ്കാരങ്ങൾക്ക് അർഹതപ്പെട്ട നിരവധി സിനിമകൾ ഉണ്ടായിട്ടും കേരള സ്റ്റോറിക്ക് പുരസ്കാരം നല്‍കിയതിലൂടെ കേരള സർക്കാരിനെ അപമാനിക്കുകയാണ് ജൂറി ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.